ബി. ടി. ക്യാഷ് ഒരു വിശ്വസനീയമായ ക്രിപ്റ്റോ കറൻസി ആണോ?
ബി. ടി. ക്യാഷ്
ലോകത്തിലെ ഏറ്റവും മികച്ച നിക്ഷേപകന് എന്ന് പേരു കേട്ട വാരൻ ബഫറ്റ് പറഞ്ഞ ഒരു കാര്യം ഉണ്ട്. “ഞാൻ എനിക്ക് പൂർണമായും മനസ്സിലാകുന്ന ബിസിനെസ്സുകളിൽ മാത്രമേ നിക്ഷേപിക്കാറുള്ളു” –
ഒരു ഇൻവെസ്റ്മെന്റിന് മുൻപായി ആ ബിസിനസിനെ പറ്റി മുഴുവനായും മനസ്സിലാക്കുക എന്നതാണ് ഏറ്റവും പ്രധാനമായ കാര്യം
ആമുഖം: ഈ അടുത്ത് എന്റെ ഒരു സുഹൃത്ത് അദ്ദേഹം ക്രിപ്റ്റോ കറൻസിയിൽ ഇൻവെസ്റ്റ് ചെയ്തു എന്ന് പറയുകയുണ്ടായി. ഞാൻ കൂടുതൽ അന്വേഷിച്ചപ്പോൾ അത് BTMETA എന്ന ഒരു ക്രിപ്റ്റോ ആണെന്ന് പറഞ്ഞു.
പിന്നീട് കുറച്ചു ദിവസം കഴിഞ്ഞു അദ്ദേഹം ഒരു whatsapp സ്റ്റാറ്റസ് വച്ചിരുന്നു. മുൻപറഞ്ഞ ക്രിപ്റ്റോവിലൂടെ കാറോ വീടോ വാങ്ങിയ ഒരു ആളെ അനുമോദിക്കുന്നതായിരുന്നു ആ സ്റ്റാറ്റസ്. ഇത് കണ്ടതും എന്നിക്ക് ഒരു സംശയം ഉണ്ടായി. കാരണം ആ സ്റ്റാറ്റസ് ഒരു പ്രത്യേക രീതിയിലുള്ളതായിരുന്നു. ഒരു മൾട്ടി ലെവൽ മാർക്കറ്റിംഗ് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഒരു ചിത്രം. ഞാൻ അന്ന് തന്നെ അദ്ദേഹത്തെ വിളിച്ചു ഇത് അത്ര നല്ല ഒരു ഇടപാട് പോലെ തോന്നുന്നില്ല എന്ന് പറഞ്ഞു. പക്ഷെ അദ്ദേഹം അത് വിശ്വസിക്കാൻ തയാറായില്ല. അതിനാൽ ഇതിനെ കുറിച്ച് കൂടുതൽ പഠിച്ചു അദ്ദേഹത്തെ ബോധവത്കരിക്കാം എന്ന് കരുതി. അതിനെ തുടർന്ന് ഞാൻ നടത്തിയ പഠനവും അതിന്റെ കണ്ടെത്തലുകളുമാണ് ഞാൻ ഇവിടെ വിവരിക്കുന്നത്.
- തീർത്തും തട്ടിക്കൂട്ട് വെബ്സൈറ്റ്: ഈ ക്രിപ്റ്റോയുടെ വെബ്സൈറ്റ് അഡ്രസ് BTMETA.info എന്നാണ്. ഈ അഡ്രസ്സിൽ പോയി നോക്കുമ്പോൾ കാണാൻ കഴിയുന്നത് വളരെ ബേസിക് ആയ ഒരു വെബ്സൈറ്റ് ആണ് എന്നതാണ്. ക്രിപ്റ്റോ കറൻസി എന്നത് സാങ്കേതികമായി വളരെ മുന്നിട്ടു നിൽക്കുന്ന ഒന്നാണ്. അപ്പോൾ ഇത്രയും ബേസിക് ആയ സൈറ്റ് അസാധാരണമാണ്. ഈ സൈറ്റിൽ ഉള്ളത് രണ്ടേ രണ്ടു ലിങ്കുകൾ ആണ്. Footer-ൽ ഉള്ളത് വെറും ടെക്സ്റ്റ് മാത്രം; അവിടെ ഒരു ലിങ്കുപോലും കൊടുത്തിട്ടില്ല. contact us, about us എന്നിവ ആണ് ഫൂട്ടറിൽ കൊടുക്കാറുള്ളത്.
- chat എപ്പോഴും ഓഫ്ലൈൻ ആണ്
